ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറ്റി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരില്‍ സുധാകരന്‍ മാറിനില്‍ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റില്‍ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎന്‍ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളില്‍ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം ശശി തരൂര്‍

ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്

മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ട ആന്റോ ആന്റണി

ആലപ്പുഴ കെ.സി വേണുഗോപാല്‍

എറണാകുളം ഹൈബി ഈഡന്‍

ഇടുക്കി ഡീന്‍ കുര്യാക്കോസ്

ചാലക്കുടി ബെന്നി ബഹ്നാന്‍

തൃശൂര്‍ കെ.മുരളീധരന്‍

പാലക്കാട് വി. കെ ശ്രീകണ്ഠന്‍

ആലത്തൂര്‍ രമ്യ ഹരിദാസ്

കോഴിക്കോട് എം കെ രാഘവന്‍

വടകര ഷാഫി പറമ്പില്‍

കണ്ണൂര്‍ കെ.സുധാകരന്‍

വയനാട് രാഹുല്‍ ഗാന്ധി

കാസര്‍കോട് രാജ് മോഹന്‍ ഉണ്ണിത്താന്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top