മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍: സി കാറ്റഗറിയില്‍ പെട്ട പ്രദേശങ്ങളില്‍ വരുന്ന അഞ്ചുദിവസങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം

representational photo

മലപ്പുറം ; ടിപിആര്‍ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ജുലൈ മൂന്നു മുതല്‍ ഏഴാം തിയ്യതി വരെ ഡി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനെട്ടിന് മുകളിലുള്ള പ്രദേശങ്ങളാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവ. പന്ത്രണ്ടിന് മുകളില്‍ ടിപിആര്‍ നിരക്കുള്ള സി വിഭാഗത്തിലുള്ള പഞ്ചായത്തുകളും, നഗരസഭകളിലും നാളെ മുതല്‍ ഏഴുവരെ ഡി കാറ്റഗറിയിലെ നിയന്ത്രണങ്ങളാകും നിലവിലുണ്ടാകുക എന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ ഉത്തരവിറക്കി. ഇതോടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ തുറക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ എല്ലായിടത്തും ലോക്ഡൗണ്‍ ആണ്.

ഇതോടെ കര്‍ശനനിയന്ത്രണങ്ങളായിരിക്കും ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഉണ്ടാകുക. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലെmalabarinews.com ഇപ്പോള്‍ 10 ന് മുകളില്‍ ടിപിആര്‍ ഉള്ള വാര്‍ഡുകളില്‍ ഡി കാറ്റഗറിയിലെ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക.

സി കാറ്റഗറിയില്‍ പെട്ട പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും, വള്ളിക്കുന്ന്, തെന്നല, നന്നമ്പ്ര, വട്ടംകുളം, മൂര്‍ക്കനാട്, പെരുവള്ളൂര്‍, എടവണ്ണ, അങ്ങാടിപ്പുറം, പറപ്പൂര്‍, തിരൂവാലി, ഊരകം, വേങ്ങര, താനാളൂര്‍, ആതവനാട്, ഇരിമ്പിളിയം, അമരമ്പലം, കീഴുപറമ്പ്, തൃപ്രങ്ങോട്, പെരുംമ്പടപ്പ്, കുറവ, കീഴാറ്റൂര്‍, ഏ.ആര്‍ നഗര്‍, തലക്കാട്, തവനൂര്‍, ആനക്കയം, ചെറിമുണ്ടം, ചീക്കോട്, താഴേക്കോട്, മൂന്നിയൂര്‍, പൊന്‍മുണ്ടം,ചുങ്കത്തറ, ചെറുകാവ്, വഴിക്കടവ്, കോഡൂര്, ആലംങ്കോട് പഞ്ചായത്തുകളിലും ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാകും.

Share news
error: Content is protected !!
Scroll to Top