കൊല്ലം; നവജാത ശിശുവിനെ കരിയിലയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. രേഷ്മയോട് ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തത് മരിച്ച ആര്യയും ഗ്രീഷ്മയുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അനന്ദു എന്ന പേരില്‍ വ്യാജ അകൗണ്ടുണ്ടാക്കിയായിരുന്നു മെസേജുകള്‍ അയച്ചിരുന്നു. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ശ്രമം. ഈ വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെയും ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞത്.
അനന്ദു എന്ന പേരില്‍ വ്യാജ അകൗണ്ടുണ്ടാക്കിയാണ് ഇവര്‍ രേഷ്മക്ക് മെസേജുകള്‍ അയച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം.
ഈ വിവരം ഗ്രീഷ്മ അവളുടെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഗ്രീഷ്മ അവസാനമായി വിളിച്ചത് ഈ സുഹൃത്തിനെയായിരുന്നു. തുടര്‍ന് ഇ
യാള്‍ നിരവധി തവണ ഗ്രീഷ്മയെ ഫോണില്‍ വിളിച്ചെങ്ങിലും കിട്ടിയില്ല. ഇയാള്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യയുടെയും, ഗ്രീഷ്മയുടെയും ഈ വിഷയത്തിലുള്ള പങ്ക് പുറത്തുവരുന്നത്.
പോലീസ് മൊഴിയെടുക്കുവാന്‍ വിളിച്ചതോടെ ഇക്കാര്യം മറ്റുള്ളവരും അറിയുമെന്ന ഭയത്താലാവും ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
രേഷ്മയുടെ അജ്ഞാത ഫെയസ്ബുക്ക് സുഹൃത്തിനെ കണ്ടുപിടിക്കാന്‍ പോലീസ് ഇരൂനൂറിലധികം പേരുടെ അകൗണ്ടുകളാണ് പരിശോധിച്ചത്.
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.




