മഞ്ചേരി മെഡിക്കല്‍ കോളേജില്‍ റേഡിയോളജി ബ്ലോക്ക് ഒരുങ്ങുന്നു

മഞ്ചേരി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്റര്‍വന്‍ഷന്‍ ആന്‍ഡ് റേഡിയോളജി ബ്ലോക്ക് നിര്‍മാണം ദ്രുതഗതിയില്‍. 1.10 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബ്ലോക്ക് പണിയുന്നത്. ഇവിടെ ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ ഒരുക്കും. പഴയ രക്ത ബാങ്ക് കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ ബ്ലോക്കിന് നിലമൊരുക്കിയത്. ഇവിടെ 45,000 ചതുരശ്ര അടിയുള്ള ഇരുനില കെട്ടിടമാണ് മലപ്പുറം ആസ്ഥാനമായുള്ള കമ്പനി നിര്‍മിക്കുന്നത്.

ഗ്രൗണ്ട് ഫ്ളോര്‍ മുഴുവനായും വാഹന പാര്‍ക്കിങ്ങിന് മാറ്റിവയ്ക്കും. ഒന്നാംനിലയില്‍ രജിസ്‌ട്രേഷന്‍ വിഭാഗവും എംആര്‍ഐ സ്‌കാനിങ് വിഭാഗവുമാകും. രണ്ടാംനിലയില്‍ സെന്‍ട്രല്‍ ക്ലിനിക്കല്‍ ലബോറട്ടറി. മൂന്നാംനിലയില്‍ പത്തോളജി വിഭാഗത്തിനും നാലാംനിലയില്‍ സൈക്കോളജി വിഭാഗത്തിനും സൗകര്യം സജ്ജമാക്കും. പ്രൊഫസര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഒന്നാംനിലയിലാകും മുറികള്‍.

ഇതിനുപുറമെ ഡ്യൂട്ടി മുറികളും സ്റ്റോറും കൗണ്‍സലിങ് ഹാളും സജ്ജമാക്കും. കെട്ടിടത്തില്‍ ഡെമോണ്‍സ്‌ട്രേഷന്‍ മുറികളുമുണ്ടാകും. ടെക്‌നീഷ്യന്‍സ്, സീനിയര്‍-ജൂനിയര്‍ റസിഡന്റുമാര്‍ എന്നിവര്‍ക്ക് വിശ്രമമുറികളും ഒരുക്കും. രോഗികള്‍ക്ക് വിശാലമായ കാത്തിരുപ്പ് കേന്ദ്രവുമുണ്ടാകും. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Share news
error: Content is protected !!
Scroll to Top