എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

കൊച്ചി:എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ സന്തോഷാണ് കൊല്ലപ്പെട്ടത്. 42 വയസ്സായിരുന്നു. സംഭത്തില്‍ അച്ഛന്‍ സോമനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന സന്തോഷ് കാന്‍സര്‍രോഗിയായ അച്ഛനെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ സന്തോഷ് അച്ഛനെ മര്‍ദിച്ചിരുന്നെന്നാണ് വിവരം.

രാത്രിയോടെ വഴക്ക് മൂര്‍ച്ഛിക്കുകയായിരുന്നു. മകന്റെ മര്‍ദനം സഹിക്കാനാകാതായപ്പോള്‍ കത്തിയെടുത്ത് കുത്തി എന്നായിരുന്നു സോമന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്. ഈസമയം സന്തോഷും സോമനുമ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top