Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തീര കടലിൽ മത്സ്യ പൊലിപ്പിറങ്ങിയ കാഴ്ച കൗതുകമായി

HIGHLIGHTS : ഹംസ കടവത്ത്‌ പരപ്പനങ്ങാടി : കരയിൽ നിന്ന് കാണും വിധം ദൂരത്തിൽ തീര കടലിലേക്ക് മത്സ്യ പൊലിപ്പിറങ്ങി വന്ന കാഴ്ച്ച കൗതുകമായി. എന്നാൽ മത്സ്യബന്ധന യാനങ്ങൾ...

ഹംസ കടവത്ത്‌
പരപ്പനങ്ങാടി : കരയിൽ നിന്ന് കാണും വിധം ദൂരത്തിൽ തീര കടലിലേക്ക് മത്സ്യ പൊലിപ്പിറങ്ങി വന്ന കാഴ്ച്ച കൗതുകമായി.
എന്നാൽ മത്സ്യബന്ധന യാനങ്ങൾ കുതിച്ചെത്തി വല വിരിച്ചതോടെ മിന്നൽ വേഗത്തിൽ അവ ഉൾവലിയുകയും ചെയ്തു.

ഹാർബർ നിർമ്മാണ തീരത്താണ് മെത്തൽ , ചെമ്മീൻ മത്സ്യങ്ങളുടെ സാനിധ്യമുണ്ടായത്. എന്നാൽ ദ… വന്നു   ദ… പോയി എന്ന വിധം ചാകരകാഴ്ച്ച പെട്ടന്ന് കൺ മറയുകയായിരുന്നു.

sameeksha-malabarinews

തീരത്തേക്ക് തിരിച്ച യാനകൾ വിരിച്ച വലകൾ തിരിച്ചു കയറ്റി മേൽ കടലിലേക്ക് തന്നെ തിരിച്ചു പോയി. എന്നാൽ മുൻ കാലങ്ങളിൽ മത്സ്യം തുരുതുരാ  തീരകടലിലേക്ക് ഇറങ്ങി വരുന്ന സീസൺ സമയമാണിതെന്നും ഇപ്പോൾ ആഴ കടലിൽ തന്നെ മത്സ്യം പെട്ടന്ന് ഉൾവലിയുന്ന പ്രതിഭാസമാണ് കണ്ടുവരുന്നതെന്നും മത്സ്യ തൊഴിലാളി യൂണിയൻ സി. ഐ. ടി. യു ജില്ലാ സമിതി അംഗവും മത്സ്യബന്ധന തൊഴിലാളിയുമായ പഞ്ചാര മുഹമ്മദ് ബാവ പറഞ്ഞു.

പടം : തീര കടലിൽ മത്സ്യ പൊലിപ്പിറങ്ങിയത് കണ്ട് വല വീശുന്ന മത്സ്യബന്ധന യാനങ്ങൾ’

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!