കേരളത്തിലെ ജവാന്‍ റം നിര്‍മ്മാണം നിലച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന് പ്രതിദിനം മൂന്നുകോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്ന പുളിക്കീളിലെ വിദേശമദ്യ നിര്‍മ്മാണശാലയില്‍ ജവാന്‍ റം നിര്‍മ്മാണം നിലച്ചു.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് കമ്പനിയിലേക്ക് എത്തിച്ച സ്പിരിറ്റ് തിരിമറി നടത്തിയ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങിയതോടെയാണ് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാതെ പ്രവര്‍ത്തനം നിലച്ചത്.

അവശേഷിച്ച മദ്യം കുപ്പികളില്‍ നിറച്ചശേഷം താത്കാാലിക ജീവനക്കാരും മടങ്
ങി. കെമിസ്റ്റ് എത്തി സ്പിരിറ്റ് കൂട്ടിയെടുത്തെങ്കില്‍ മാത്രമേ ഇനി നിര്‍മ്മാണം തുടങ്ങാനാവൂ.

ഝനറല്‍ മേനേജര്‍ അലക്‌സ് പി. എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ബിവറേജ് കോപ്പറേഷന്‍ നടപടി സ്വീകരിക്കുകയോ , ബദല്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top