Section

malabari-logo-mobile

മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു

HIGHLIGHTS : കോഴിക്കോട്:  കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ദീര്‍ഘനാളായി അടിച്ചിട്ടിരുന്ന മാനാഞ്ചിറ മൈതാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസങ്ങളായി അടിച്ചിടലിന്...

കോഴിക്കോട്:  കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ദീര്‍ഘനാളായി അടിച്ചിട്ടിരുന്ന മാനാഞ്ചിറ മൈതാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മാസങ്ങളായി അടിച്ചിടലിന് ശേഷം തുറന്ന മൈതാനത്തേക്ക് ശനി ഞായര്‍ ദിവസങ്ങളില്‍ വലിയ തരത്തില്‍ ആളുകളെത്തി.

കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാനും കുട്ടികള്‍ക്ക് ഓടിക്കളിക്കാനുമല്ലാം ഏറ്റവും സുരക്ഷിതമായ നഗരത്തിലെ പാര്‍ക്കാണ് മാനാഞ്ചിറ.

sameeksha-malabarinews

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ഡിസംബറില്‍ തുറന്നിരുന്നുവെങ്ങിലും കോവിഡ് കാരണം വീണ്ടും അടിച്ചിട്ടിരുന്നു. പിന്നീട് പ്രഭാത സവാരി നടത്തുന്നവര്‍ക്ക് അനുമതി നല്‍കിയിരുന്നു.

ഇപ്പോള്‍ പ്രധാന കാവടത്തിന് പുറമെ ബിഇഎം സ്‌കൂളിന് മുന്നിലും പുതിയ കവാടമുണ്ട്.

നവീകരണത്തിന് ശേഷം മികച്ച സൗകര്യങ്ങളാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. വ്യായാമത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പണ്‍ജിം ഉണ്ട്. ടോയ്‌ലറ്റ് ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമാണ് തുറന്നുകൊടുക്കുക. ഇതിന്റെ നടത്തിപ്പ് കുടുംബശ്രീക്കായിരിക്കും എല്‍പ്പിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!