താനൂര്‍: താനാളൂര്‍ ചുങ്കത്ത് ബസ് ഗുഡ്‌സ് ഓട്ടോയിലിടിച്ച് അപകടം.
താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്‌റഫിന്റെ മകള്‍ സഫ് ല ഷെറിനാ(7)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം.
ഒഴൂര്‍ വെട്ടുകുളത്തെ ബന്ധുവീട്ടില്‍ നിന്നും വിറകുമായി അരീക്കാടേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ആപ്പേയും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആപ്പേ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു.
പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അരീക്കാട് എഎംയുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ആപ്പേ ഡ്രൈവര്‍ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



