ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന്,  വ്ളാഡ്മിർ പുടിൻ  ഇന്ന് ഇന്ത്യയിലെത്തും

ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാർഷിക കോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി റഷ്യൻ പ്രസിഡണ്ട് ഇന്ന് ഇന്ത്യയിലെത്തും. ഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചയിലും പങ്കെടുക്കും. പ്രതിരോധം വ്യാപാരം ഊർജ്ജസംരക്ഷണം വികസനം എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്താൻ അതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുക.

എ.കെ. 203 റൈഫിൾ കരാർ ഉൾപ്പെടെ 10 ഉപയ കക്ഷി കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെക്കും. S 400 ട്രയംഫ് മിസൈൽ സംവിധാനം ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടക്കും.

നരേന്ദ്ര മോദി വ്ളാഡ്മിർ പുടിൻ കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധമന്ത്രിമാരായ രാജ് നാഥ് സിംഗും സർജി ഫോയ് ഗും വിദേശ മന്ത്രിമാരായ ഡോക്ടർ എസ് ജയശങ്കറും സർജി ലാവ്റോവും ചർച്ച നടത്തും.

Share news
error: Content is protected !!
Scroll to Top