Section

malabari-logo-mobile

മുന്നൂറോളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളുമായി കൊണ്ടോട്ടിയില്‍ യുവാവ് എക്‌സൈസ് പിടിയില്‍

HIGHLIGHTS : കൊണ്ടോട്ടി:മുന്നൂറോളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളുമായി കുണ്ടോട്ടിയില്‍ യുവാവ് എക്‌സൈസ് പിടിയിലായി. മലപ്പുറം ജില്ല എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ ...

കൊണ്ടോട്ടി:മുന്നൂറോളം ബ്രൗണ്‍ഷുഗര്‍ പാക്കറ്റുകളുമായി കുണ്ടോട്ടിയില്‍ യുവാവ് എക്‌സൈസ് പിടിയിലായി. മലപ്പുറം ജില്ല എക്‌സൈസ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുന്നൂറോളം പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മലയില്‍ പുറായില്‍ സഹീര്‍ ബാബു (40 വയസ്) പിടിയിലായത്.

ജില്ലാ നാര്‍കോട്ടിക് സക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കൊണ്ടോട്ടി നീറാട്ടുവെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

കൊണ്ടോട്ടി മുന്‍സിപ്പല്‍ പരിധിയിലുള്ള വിവിധ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാരക ലഹരിയായ ബ്രൗണ്‍ഷുഗറിന്റെ ഉപയോഗം കൂടിവരുന്നുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാര്‍കോടിക്ക് സ്‌ക്വാഡ് ഒരാഴ്ചക്കാലമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ച് തന്റെ ക്വാട്ടേഴ്‌സിലെത്തിച്ചായിരുന്നു ഇയാള്‍ വിദ്യാര്‍ഥികളെ വലയിലാക്കിയിരുന്നത്. നിരവധി വിദ്യാര്‍ഥികള്‍ ഇയാളുടെ സുഹൃദ് വലയത്തിലകപ്പെട്ടിട്ടുണ്ട്. ഇതിനായി കോളേജിനടുത്ത് തന്നെ പ്രതി വാടക വീട് തരപ്പെടുത്തിയിരുന്നു. ഇയാളുടെ വലയിലകപ്പെട്ട നിരവധി വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ അഭിലാഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഞ്ജിത്, പ്രഭാകരന്‍, ശിഹാബുദ്ദീന്‍, കൃഷ്ണന്‍, കമ്മുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!