ഫാത്തിമ ലത്തീഫിന്റെ മരണം;മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാരം സമരം അവസാനിപ്പിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

ഐഐടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയാല്‍ ഉടന്‍തന്നെ ഫാത്തിമയുടെ മരണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി കൂടാതെ വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കും. ഐഐടി മദ്രാസില്‍ ഇനി മരണങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്നും സമരത്തിന് പിന്‍തുണ നല്‍കിയ എല്ലാവര്‍ക്കും വിദ്യാര്‍ത്ഥികള്‍ നന്ദി അറിയിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top