മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകള്‍: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

താമരശേരി: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹന്‍. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നില്‍ കണ്ട് സര്‍ക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്നും മോഹനന്‍ പറഞ്ഞു.

താമരശ്ശേരിയില്‍ കെ എസ് ടി യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കോഴിക്കോട് കേന്ദ്രമായിട്ടുള്ള മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നും അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ടെന്നും ഇത് പോലീസ് പരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പൊലീസ് പരിശോധിക്കേണ്ടത് പൊലീസ് പരിശോധിച്ചു കൊള്ളുമെന്നും പി മോഹനന്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top