തിരൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തില്‍ : അമ്മ റെയില്‍പാളത്തില്‍ പരിക്കേറ്റ നിലയില്‍

തിരൂര്‍ ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവതിയെ റെയില്‍പാളത്തില്‍ പരിക്കേറ്റനിലയിലും ട്രാക്കിനരികെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഇവരുടെ 47ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിലും കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശി പ്രജിഷ(31) യെയാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ തിരൂര്‍ റെയില്‍വേസ്റ്റേഷന് തെക്കുവശത്ത് ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസിന് മുന്‍വശത്ത്  റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന നടന്ന പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം ട്രാക്കിന് മുകളിലായുള്ള പഴയ കെട്ടിടത്തിന് സമീപത്തുനിന്നും കണ്ടെത്തി.

കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണിക്കാന്‍ എന്നു പറഞ്ഞ് ഫറോക്കിലെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടതാണ് പ്രജിഷ. പട്ടാമ്പിയില്‍ നിന്നും ഇവര്‍ ട്രെയിന്‍ കയറിയതായും പറയപ്പെടുന്നു.

പരിക്കേറ്റ് അബോധാവസ്ഥയിലായ പ്രജിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Share news
error: Content is protected !!
Scroll to Top