Section

malabari-logo-mobile

10കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പാലക്കാട് എക്‌സൈസ് പിടിയില്‍

HIGHLIGHTS : പാലക്കാട് എക്സൈസ് വാളയാറില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കാറില്‍ കടത്തി കൊണ്ടു വന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലിനെ...

പാലക്കാട് എക്സൈസ് വാളയാറില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കാറില്‍ കടത്തി കൊണ്ടു വന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലിനെ അറസ്റ്റ് ചെയ്തു. പളനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നര്‍കോട്ടിക് സീക്രട്ട് ഏജന്‍സി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി സുലേഷ് കുമാറിന് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത.

ഇയാള്‍ സഞ്ചിരിച്ചുരുന്ന നാനോ കാര്‍ വാളയാര്‍ ടോള്‍ പ്ലാസയില്‍ വെച്ചു പരിശോധിച്ചെങ്കിലും ആദ്യം കഞ്ചാവ് കണ്ടെത്താന്‍ കഴിയിഞ്ഞില്ല. പിന്നീട് ഒരു മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍ ഭാഗത്തെ സീറ്റിനടിയില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് . രഹസ്യ അറ തുറക്കാനുള്ള സ്വിച്ച് ഡ്രൈവര്‍ സീറ്റിന് അടിയില്‍ ക്രമീകരിച്ച നിലയില്‍ ആയിരുന്നു.

sameeksha-malabarinews

ആഡംബര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിന്റെ മറവിലാണ് ജലീല്‍ കഞ്ചാവ് വില്‍പന നടത്തിയത്.. കുട്ടികളെ ആകര്‍ഷിക്കാനും നാട്ടുകാര്‍ക്ക് സംശയം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ആഡംബര മല്‍സ്യ വില്‍പന തിരഞ്ഞെടുത്തത് എന്നു പ്രതി പറഞ്ഞു. തിരുപ്പുരിന് അടുത്തുള്ള ധാരപുരത്തു നിന്നും ഒരു ലക്ഷം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത് ഇന്നും ഇയാള്‍ പറയുന്നു .
മഞ്ചേരി മേഖലയില്‍ ചെറുകിട കച്ചവടക്കാര്‍ക്കും, നേരിട്ട് ഉപഭോക്താക്കള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നതായാണ് വിവരം.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. രാകേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) മന്‍സൂര്‍ അലി, വെള്ളക്കുട്ടി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.ഷിജു, ഉണ്ണികൃഷ്ണന്‍.ആര്‍. , അഖില്‍. ടി.വി., പ്രവീണ്‍.സി., വിശാഖ്. സി,വനിതാ സിവില്‍ എക്‌സൈസ് ഓഫീര്‍ ലിസി വി.കെ എന്നിവരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!