വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരനെതിരെ പരാതി

തിരൂരങ്ങാടി: ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്താതതിന് കാരണം ചോദിച്ച വിദ്യാര്‍ഥിനിക്ക് നേരെ ബസ് ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളേജിലെ ഐ ടി ഇ ലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

കഴിഞ്ഞദിവസം കോമരപ്പടിയില്‍ നിന്നും ചാമയില്‍ (KL65 A4862) എന്ന ബസ് കോളേജ് സ്റ്റോപ്പില്‍ ഒരു വിദ്യാര്‍ഥി മാത്രം ആയതുകൊണ്ട് നിര്‍ത്തിയില്ല. കാരണം ചോദിച്ചതിനു തുടര്‍ന്ന് തൊട്ടടുത്ത ദിവസം അതേ ബസില്‍ നിന്ന് സ്റ്റോപ്പില്‍ ഇറങ്ങിയ ഉടനെ ബസ് ക്ലീനര്‍ പിന്നാലെ വരികയും കോളേജിന് അകത്തുകയറി നാട്ടുകാരുടെയും സഹപാഠികളുടെയും മുന്നില്‍വച്ച് അപമര്യാദയായി പെരുമാറുകയും അസഭ്യം പറഞ്ഞതായും വിദ്യാര്‍ഥിനി പരാതിപെട്ടു.

ബസ് ജീവനക്കാരനെതിരെ വിദ്യാര്‍ത്ഥിനി ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിനല്‍കി .ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്താതതിനെതിരെ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കോളേജ് അധികൃതരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top