വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണം: ജില്ലാ സപ്ലൈ ഓഫീസര്‍

മലപ്പുറം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനായി എത്തിയത് മായം ചേര്‍ത്ത മട്ട അരിയാണെന്ന വാര്‍ത്തകളിലും അടിസ്ഥാന രഹിതമായ പരാതികളിലും പൊതുജനങ്ങള്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനായി എത്തിയത് മായം ചേര്‍ത്ത മട്ട അരിയാണെന്ന വാര്‍ത്തകളിലും അടിസ്ഥാന രഹിതമായ പരാതികളിലും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിവിധ ബാച്ചുകളിലായി ജില്ലയില്‍ വിതരണത്തിനെത്തിയ സി.എം.ആര്‍ (കസ്റ്റം മില്‍ഡ് റൈസ്) മട്ട അരി പരിശോധനക്കയച്ചതില്‍ മായം കലര്‍ന്നിട്ടില്ലെന്ന ലബോറട്ടറി പരിശോധനാ ഫലം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ ആവശ്യപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •