തൊഴിലവസരം

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ ജില്ലകളിലും ബ്ലോക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഉപകേന്ദ്രങ്ങളിലേക്ക് അധ്യാപക പരിശീലകരെ തെരഞ്ഞെടുക്കുന്നു. നവംബര്‍ 23 ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ ബിരുദം, ബിരുദാനന്തരബിരുദം, ബി.എഡ്, ടി.ടി.സി, നഴ്സറി, മോണ്ടിസ്സോറി തുടങ്ങിയ യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ഫീസായി 250രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 50 വയസ്സ്. ഫോണ്‍ :04832 734737.

അധ്യാപക ഒഴിവ്
കാവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമക്കുന്നു.
യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി നവംബര്‍ 20ന് രാവിലെ 10 ന് കൂടിക്കാഴ്ച ക്കായി സ്‌കൂളില്‍ ഹാജരാകണം.

Related Articles