പരപ്പനങ്ങാടിയില്‍ കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പരപ്പനങ്ങാടി: കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പഴശ്ശിനഗര്‍ വള്ളുവന്‍കുളം ചെള്ളി (76) ആളാണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: കടന്നല്‍കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പഴശ്ശിനഗര്‍ വള്ളുവന്‍കുളം ചെള്ളി (76) ആളാണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഞായറാഴ്ച മരണപ്പെടുകയായിരുന്നു.

രണ്ടുദിവസം മുമ്പാണ് പുല്ലരിയുന്നതിനിടെ പരുന്ത് ഇളക്കി താഴേയിട്ട കടുന്നല്‍കൂടില്‍ നിന്ന് കടന്നലുകളുടെ കുത്തേറ്റത്. കടന്നല്‍കൂട് ഇളകിയോടെ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഇദേഹത്തെ കടുന്നല്‍ കൂട്ടത്തോടെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഭാര്യ: പരേതയായ ചീരു. മക്കള്‍: കൃഷ്ണന്‍, ഗിരിജ, ഭാനുമതി, രോഹിണി, പരേതയായ ബിന്ദു. മരുമക്കള്‍: വിനീത, ഗോപാലന്‍, ശിവന്‍, സുധാകരന്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •