Section

malabari-logo-mobile

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി;മിനിപമ്പ ഭക്തര്‍ക്കായി തുറന്നു

HIGHLIGHTS : മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉ...

മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മകരവിളക്ക് കഴിയുന്നത് വരെ വിവിധ വകുപ്പുകളുടെ സേവനം തീര്‍ത്ഥാടകര്‍ക്ക് ഇവിടെ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സ്പെഷ്യല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിനെയാണ് നിയോഗിച്ചിട്ടുള്ളത്. മുഴുവന്‍ സമയ കോര്‍ഡിനേറ്ററായ പൊന്നാനി താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ. സുകേഷിന്റെ നേതൃത്വത്തില്‍ ദിവസവും വൈകീട്ട് എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗങ്ങള്‍ ചേര്‍ന്ന് വിലയിരുത്തും.

സീബ്രാ ലൈനുകളിലൂടെ ഭക്തര്‍ക്ക് സുഗമമായി മിനി പമ്പയില്‍ പ്രവേശിക്കാനും ട്രാഫിക് നിയന്ത്രണത്തിനും പൊലീസിന്റെ സേവനം സഹായകമാകുന്നുണ്ട്. സുരക്ഷക്കായി വിവിധയിടങ്ങളിലായി ബാരിക്കേഡുകളും 12 ലൈഫ് ഗാര്‍ഡുകളുടെ സേവനവും മിനി പമ്പയിലുണ്ടാകും. പുഴയുടെ ആഴം പരിശോധിച്ച് ഭക്തര്‍ക്ക് ഇറങ്ങാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതോടൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡല കാലം അവസാനിക്കുന്നത് വരെ ഫയര്‍ഫോഴ്സിന്റെ ഡിങ്കിബോട്ട് സേവനവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഫയര്‍ ആന്‍ഡ് റസ്‌ക്യു ടീമിന്റെ സേവനവും ലഭ്യമാകും. തീര്‍ത്ഥാടകര്‍ക്കായി നിലവിലുള്ളടോയ്ലറ്റുകള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ ബയോ ടോയ്ലറ്റുകള്‍ കൂടി സ്ഥാപിക്കാനാണ് തീരുമാനം. കുടിവെള്ളം, ഭക്തര്‍ക്ക് വിരിവെക്കാനായി പന്തല്‍, പരിസര ശുചീകരണം എന്നിവ തവനൂര്‍ ഗ്രാമപഞ്ചായത്താണ് ഒരുക്കുന്നത്.

sameeksha-malabarinews

തവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അബ്ദുല്‍ സലീം, അസി. സെക്രട്ടറി പി.സുലൈമാന്‍, പൊന്നാനി ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ പി.ഗിരീഷ് കുമാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!