Section

malabari-logo-mobile

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; പ്രകൃതിയെ അറിഞ്ഞ് മഴ നടത്തം

HIGHLIGHTS : Rain walking knowing nature

മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ മുന്നോടിയായി സ്ത്രീകളുടെ മഴനടത്തം സംഘടിപ്പിച്ചു. തുഷാരഗിരിയില്‍ ഒത്തുകൂടിയ നൂറിലേറെ സ്ത്രീകള്‍ കാഴ്ചകള്‍ കണ്ട്, പ്രകൃതിയെ അറിഞ്ഞ് മഴയോടൊപ്പം ആറ് കിലോമീറ്റര്‍ ദൂരം നടന്നു.

രാവിലെ ഒമ്പത് മണിക്ക് തുഷാരഗിരി ഡി.ടി.പി.സി സെന്ററില്‍ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പ്രിയദര്‍ശിനി കോളേജ്, ലോസ്റ്റ് മോങ്ക്‌സ് ഹോസ്റ്റല്‍, ടോട്ടം റിസോസ് സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മഴ നടത്തം വട്ടച്ചിറയില്‍ സമാപിച്ചു.

sameeksha-malabarinews

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 4,5,6 തിയ്യതികളിലായി തുഷാരഗിരിയിലാണ് മത്സരം.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍, അഡ്വെഞ്ചര്‍ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, മലബാര്‍ സ്‌പോര്‍ട്ട്‌സ് അക്കാദമി ചെയര്‍മാന്‍ പി.ടി അഗസ്റ്റില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!