Section

malabari-logo-mobile

ചരക്ക് ലോറി സമരം; അവശ്യവസ്തുക്കളുടെ വില ഉയരുന്നു; ചര്‍ച്ച നാളെ

HIGHLIGHTS : തിരുവനന്തപുരം: ചരക്ക് ലോറി സമരം: മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം ഈ രംഗത്തെ സ...

തിരുവനന്തപുരം: ചരക്ക് ലോറി സമരം: മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ചരക്കുലോറി സമരം ഈ രംഗത്തെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി പരിഹരിക്കണമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിഥിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ചരക്ക് ലോറികളുടെ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പഴം, പച്ചക്കറി ഉള്‍പ്പെടെയുള്ള വിപണി സാധനങ്ങളുടെ വരവ് കുറഞ്ഞത് നിതേ്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. സംസ്ഥാനത്തെ വാണിജ്യ – വ്യവസായ മേഖലകളിലെ അസംസ്‌കൃത വസ്തുക്കളുടെ നീക്കവും ഉല്‍പ്പന്ന നീക്കവും ലോറി സമരം മൂലം തടസപ്പെട്ടിരിക്കുകയാണ്.

sameeksha-malabarinews

അന്തര്‍ സംസ്ഥാന ലോറികളുടെ വരവ് കുറഞ്ഞതതിനാല്‍ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളിലെ നികുതി വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!