Section

malabari-logo-mobile

കുവൈത്തില്‍ ശമ്പളമില്ലാതെ നാട്ടിലേക്ക് മടങ്ങിയ ഖറാഫി നാഷണല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു വര്‍ഷത്തോളം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ പ്രശ്‌നങ്ങല്‍ സൃഷ്ടിച്ച കോണ്‍ട്രാക്ടിങ് കമ്പനിയായിരുന്ന ഖറാഫി നാഷണലില...

കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു വര്‍ഷത്തോളം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ പ്രശ്‌നങ്ങല്‍ സൃഷ്ടിച്ച കോണ്‍ട്രാക്ടിങ് കമ്പനിയായിരുന്ന ഖറാഫി നാഷണലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നു. കമ്പനിയില്‍ മാസങ്ങളോളം ജോലി ചെയ്യുകയും ശമ്പളം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടിയും വന്നവര്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ചെറിയ തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുവൈറ്റ് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പാണ് 250 കുവൈറ്റി ദിനാര്‍(ഏകദേശം അന്‍പതിനായിരം ഇന്ത്യന്‍ രൂപ)നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റില്‍ നിന്ന് 2017 നവംബര്‍ ഒന്ന് മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ രാജ്യം വിട്ടവരും അതെസമയം പബ്ലിക് അതോറിറ്റി മാന്‍ പവറില്‍ പരാതിപ്പെടുകയും നിയമപ്രകാരം വിസ ക്യാന്‍സലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുവൈറ്റ് വിട്ട തൊഴിലാളികള്‍ക്കാണ് ഈ തുക ലഭിക്കുകയാണെന്നും എംബസി അറിയിപ്പില്‍ പറയുന്നു. തുക ലഭിക്കാനുള്ള മുഴുവന്‍ ആളുകളുടെയും പേര് എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

ഈ തുക കിട്ടാന്‍ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിഷദാംശങ്ങളും ചേര്‍ത്ത് രേഖകള്‍ ഇന്ത്യന്‍ എംബസിക്ക് പോസ്റ്റര്‍ ആയി അയക്കണമെന്നും എംബസി ആവശ്യപ്പെട്ടു. അതെസമയം കുവൈറ്റ് വിട്ടു പോകുന്നതിനു മുന്‍പ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍ പവറില്‍ പരാതിപ്പെടാതെ നാട്ടിലേക്ക് തിരിച്ചു പോയവര്‍ അവരുടെ പേര്, കമ്പനി ഐഡി നമ്പര്‍, പ്രോജക്റ്റ്, സിവില്‍ ഐഡി നമ്പര്‍ എന്നിവ ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗത്തെ(labour@indembkwt.org)അറീയിക്കണമെന്നും എംബസി അറിയിപ്പിലുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!