ബഹ്‌റൈനില്‍ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

മനാമ: താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉദയകുളങ്ങര കൊറ്റാമം സ്വദേശി സജീഷ് കുമാര്‍ (44)ആണ് ഗുദൈബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ വിവിരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്ത് എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലും ഫാനും എയര്‍കണ്ടീഷനും പ്രവര്‍ത്തിക്കുന്ന നിലയിലുമായിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 27 നാണ് അവധിക്കാലമായതിനാല്‍ കുടുംബം നാട്ടിലേക്ക് പോയത്. ഭാര്യ അല രാജ് ബഹ്‌റൈനില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. മകന്‍ മാധവ് സജീവ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാഹൂ ഹെല്‍ത്ത് ക്ലബ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. കേരളീയ സമാജത്തിന്റെയും ഇന്ത്യന്‍ ക്ലബിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top