Section

malabari-logo-mobile

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; 6 പേര്‍ കുറ്റക്കാര്‍: സിബിഐ കോടതി

HIGHLIGHTS : തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി. കേസിലെ പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്ക...

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി. കേസിലെ പ്രതികളായ ജിതകുമാറിനും ശ്രീകുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു. മറ്റു നാല് പ്രതികളും തെളിവ് നശിപ്പിച്ചതിന് കുറ്റക്കാരാണെന്നു സിബിഐ കോടതി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. തിരുവനന്തപുരം പ്രത്യേക കോടതി ജഡ്ജി നാസറാണ് കേസ് പരിഗണിച്ചത്.

2005 സെപ്തംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫോര്‍ട്ട് പോലീസ് സിഐ ഇകെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെത്തുടര്‍ന്നായിരുന്നു കൊല. ജിതകുമാര്‍, ശ്രീജിത്ത്, എസ്‌ഐ അജിത് കുമാര്‍, സിഐ ബാബു, അസി.കമ്മീഷണര്‍ ഹരിദാസ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ സിബിഐ ശക്തമായ തെളിവുകളാണ് കണ്ടെത്തിയത്. ഇതിനിടെ പ്രതിയായ സോമന്‍ മരണപ്പെട്ടു.

sameeksha-malabarinews

2016 ഒക്ടോബറിലാണ് വിചാരണ ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!