തോണിമറിഞ്ഞ് കാണാതായ മാതൃഭൂമി പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെത്തി

വൈക്കം: മഴക്കെടുത്തി റിപ്പോര്‍ട്ട് ചെയ്യാനായി പോയ മാതൃഭൂമി വാര്‍ത്തസംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ പ്രദേശിക ലേഖകന്റെ മൃതദേഹം കണ്ടെത്തി. കടത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി മെഗാസി(46)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മാതൃഭൂമി തിരുവനല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈക്കം മുണ്ടാര്‍ത്തുരുത്തിലെ വെള്ളപ്പൊക്കകെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ടതായിരുന്നു സംഘം. ഇതിനിടെയാണ് വള്ളം എഴുമാന്തൂരില്‍ വെച്ച് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന്‍ അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top