Section

malabari-logo-mobile

അനധികൃതമായി വില്‍പ്പനയ്ക്കായി മദ്യ കടത്ത് ;മൂന്നു പേര്‍ പരപ്പനങ്ങാടി പോലീസ് പിടിയില്‍

HIGHLIGHTS : Liquor smuggling for illegal sale; Three persons arrested by Parapanangadi police

പരപ്പനങ്ങാടി: ചെറിയ വിലയ്ക്ക് ബിവറേജസില്‍ നിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്ന മൂന്നു പേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍. മദ്യം കടത്തിക്കൊണ്ടു പോകുകയായിരുന്ന ഒഡീഷ സ്വദേശിയായ ലംബു മാജി (50), പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മമ്മൂന്റെ പുരയ്ക്കല്‍ സൈനുല്‍ ആബിദ് (33), നരിക്കോട് ശിഹാബ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ലംബു മാജി എന്നയാളുടെ പക്കല്‍ നിന്ന് 5 ലിറ്റര്‍ മദ്യവും ആബിദ് ശിഹാബ് എന്നിവരില്‍ നിന്നും 24 കുപ്പികളിലായി 12 ലിറ്റര്‍ മദ്യവുമാണ് പിടികൂടിയത്. പരപ്പനങ്ങാടി സ്വദേശികളുടെ ടിവിഎസ് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോയിരുന്ന ഇരുപത്തിനാല് കുപ്പി മദ്യമാണ് പിടികൂടിയത്.

sameeksha-malabarinews

സബ് ഇന്‍സ്‌പെക്ടര്‍ മാരായ അരുണ്‍ ആര്‍ യു, പരമേശ്വരന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍,മഹേഷ്, രഞ്ജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!