Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ മൂന്നക്കലോട്ടറിയുടെ നടുവൊടിച്ച് പോലീസ്

HIGHLIGHTS : Police in Parappanangadi in the middle of three lottery

പരപ്പനങ്ങാടി: വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്നക്ക ലോട്ടറി ഇടപാട് നടത്തിയിരുന്ന മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിങ്കല്‍ സ്വദേശിയായ നമ്പന്‍ കുന്നത്ത്  മൊയ്തീന്‍(60), ചെട്ടിപ്പടി കുറിയേടത്ത് വീട്ടില്‍  മണികണ്ഠന്‍ (46) രാമനാട്ടുകര പുതുക്കോട് വലിയവീട്ടില്‍ ഹൗസ്  മധു കെ പി (41) എന്നിവരെയാണ് മൂന്നക്ക ലോട്ടറിയുടെ വിപണനവുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

മുന്‍പ് സമാനമായിട്ടുള്ള കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ നല്ല നടപ്പ് ജാമ്യം അതോടൊപ്പം തന്നെ കേസില്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരെ കാപ്പാ നടപടികള്‍ (ഗുണ്ടാ ആക്ട് ) സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

sameeksha-malabarinews

പോലീസ് ഇന്‍സ്പെക്ടര്‍ കെ ജെ ജിനേഷ്,സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, മഹേഷ്,രഞ്ജിത്ത്, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!