
തിരൂര്‍: ഭിന്നശേഷിക്കാരിയായ 19കാരി യെ ലൈംഗികമായി പീഡിപ്പിച്ച 57കാരന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ. തിരുന്നാവായ എടക്കുളം കളത്തുംപടിക്കല്‍ ബാലനെ (അച്ചു, 57)യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിധിച്ചത്.
2016 നവംബര്‍ 27ന് പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. തിരൂര്‍ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പിഴയടക്കുന്ന പക്ഷം 50,000 രൂപ അതിജീവിതക്ക് നല്‍കണം. പ്രോസിക്യുഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. ലൈസണ്‍ വിങ്ങിലെ എഎ സ്‌ഐ എന്‍ പി സീമ പ്രോസിക്യുഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേ ക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




