പനീര്‍ സാന്‍വിച്ച്……

ആവശ്യമായ ചേരുവകള്‍:-

പനീര്‍ ക്യൂബസ് – 200g
തൈര് – 1 കപ്പ്
ടിക്ക മസാല – 2 ടേബിള്‍സ്പൂണ്‍
തക്കാളി – 1 (sliced)
കുക്കുമ്പര്‍ – 1 (sliced)
മിന്റ് ചട്ണി – 2 ടേബിള്‍സ്പൂണ്‍
ബ്രഡ് – 4 സ്ലൈസ്
ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

ഒരു ബൗളില്‍ തൈര്, ടിക്ക മസാല, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം പനീര്‍ ക്യൂബ്‌സ് അതിലേക്ക് ചേര്‍ത്ത് നന്നായി പുരട്ടുക. ഇത് ഒരു 30 മിനിറ്റെങ്കിലും റസ്റ്റ് ചെയ്യാന്‍ വയ്ക്കുക. ശേഷം ഒരു ഗ്രില്‍ പാനില്‍ ഒലീവ് ഓയില്‍ മീഡിയം ചൂടില്‍ ചൂടാക്കുക. ശേഷം പനീര്‍ അതിലേക്ക് ചേര്‍ത്ത് രണ്ട്ഭാഗവും ഗോള്‍ഡന്‍ നിറമാകുംവരെ കുക്ക് ചെയ്യുക. നാല് ബ്രഡ് എടുത്ത് ഓരോന്നിന്റെയും ഒരു വശത്ത് പുതിന ചട്‌നി പുരട്ടുക. ശേഷം ഒരു ബ്രഡ് സ്ലൈസ് എടുത്ത് അതിനുമുകളിലേക്ക് പനീര്‍ ചേര്‍ക്കുക. സ്ലൈസ്ഡ് കുക്കുമ്പര്‍, തക്കാളി എന്നിവ ചേര്‍ക്കുക. ശേഷം മറ്റൊരു ബ്രഡ് അതിനുമുകളില്‍ വയ്ക്കുക. ഗ്രില്‍ പാന്‍ ഒന്നുടെ ചൂടാക്കി സാന്‍വിച്ചിന്റെ രണ്ട് സൈഡും ക്രിസ്പ്പി ആക്കിയെടുക്കുക. ശേഷം മല്ലിയിലകൊണ്ട് ഗാര്‍നിഷ് ചെയ്താല്‍ പനീര്‍ സാന്‍വിച്ച് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top