കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു;യുവാവിന് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരണാന്ത്യം. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ഈസമയം ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു.

ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 ഓളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നതെന്നാണ് വിവിരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലടയുടെ സ്ലീപ്പര്‍ ബസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top