കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം: മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമി നല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. മലപ്പുറം ഉറുദു നഗര്‍ കോഡൂര്‍ സ്വദേശി പിച്ചന്‍ മുത്തങ്ങത്തൊടി വീട്ടില്‍ മുഹമ്മദ് ഹാറൂണ്‍ (29)ആണ് അറസ്റ്റിലായത്.

എംഡിഎംഎയുമായി പിടിയിലായ ഹാറൂണ്‍ നിലവില്‍ ജയിലിലാണ്. ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ച കേസിലും പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ റിപ്പോര്‍ട്ട് പ്രകാരം കലക്ടര്‍ വി ആര്‍ വിനോദാണ് ഉത്തരവിറക്കിയത്. ഹാറുണിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top