
ന്യൂഡല്‍ഹി: ഇന്നു നടത്താന്‍ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പരീക്ഷകള്‍ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിര്‍ത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ജൂണ്‍ 25നും 27നുമിടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




