
തിരൂരങ്ങാടി : മോഷണക്കേസുകളില്‍ രണ്ടുപേരെ തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. പരപ്പനങ്ങാടി കോടതിമുഖേനയാണ് തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. തമിഴ്നാട് എം ജിആര്‍ നഗര്‍ വിജയന്‍ (29), തഞ്ചാവൂര്‍ മുത്തു (31)എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഏപ്രില്‍ 13ന് പൂക്കിപ്പറമ്പില്‍ നടന്ന മോഷണ കേസിലെ പ്രതികളാണിവര്‍.
കൊയിലാണ്ടിയിലെ മോഷണക്കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുകയായിരുന്നു ഇരുവരും. കേസിലെ മറ്റൊരുപ്രതി തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സതീഷ് കുമാറി (40)നെ കസ്റ്റഡിയില്‍ വാങ്ങാനുണ്ട്. ഇയാള്‍ മറ്റൊരു മോഷണക്കേസില്‍ ധര്‍മ്മടം പൊലിസ് അറസ്റ്റുചെയ്ത് തലശ്ശേരി ജയിലിലാണ്.
കൊയിലാണ്ടിയിലെ വിവിധ മോഷണക്കേസുകളില്‍ അന്വേഷണത്തിനിടെ ഇടിമുഴിക്കല്‍ വെച്ച് കൊയിലാണ്ടി പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 13നാണ് പൂക്കിപ്പറമ്പിലെ മങ്കട കോയയുടെയും, പ്രദേശവാസി കരുമ്പില്‍ ബഷീറിന്റെയും വീടുകളില്‍നിന്ന് പതിനൊന്ന് പവന്‍ സ്വര്‍ണ്ണവും 4900 രൂപയും കവര്‍ന്ന മോഷണം നടന്നത്.കോയയുടെ വീട്ടില്‍നിന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും 1400 രൂപയുമാണ് കവര്‍ന്നത്. ബഷീറിന്റെ വീട്ടില്‍നിന്നും ഒരുപവന്‍ സ്വര്‍ണ്ണവും 3500 രൂപയുമാണ് കവര്‍ന്നത്. ആക്രിക്കച്ചവടത്തിന്റെയും പുല്ല് വെട്ടിന്റെയും മറവില്‍ വീടുകള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



