Section

malabari-logo-mobile

റീസര്‍വേ;ഒട്ടേറെ പേരുടെ ഭൂമി വില്ലേജ് രേഖയില്‍ അപ്രത്യക്ഷം;താനാളൂര്‍ വില്ലേജ് ഓഫീസ് എല്‍.ഡി.എഫ് ഉപരോധിച്ചു

HIGHLIGHTS : The LDF activists besieged the village office, alleging that the land of many people had disappeared from the village records after the reserve was...

താനൂര്‍: താനാളൂര്‍ വില്ലേജ് പരിധിയില്‍ റീസര്‍വേ നടന്നതിനുശേഷം ഒട്ടേറെ പേരുടെ ഭൂമി വില്ലേജ് രേഖയില്‍ നിന്നും അപ്രത്യക്ഷമായെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു.

ഭൂമി ഉടമകള്‍ക്ക് നികുതിയടക്കുന്നതിനും, രജിസ്‌ട്രേഷന്‍ നടത്തുന്നതിനും, ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ക്കും തടസ്സമാകുന്നുവെന്നും 1200 ഓളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായും സമരക്കാര്‍ പറഞ്ഞു.

sameeksha-malabarinews

ഇതിന് പരിഹാരം കാണണമെന്നും ആവശ്യമായ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും എല്‍ഡിഎഫ് കൂട്ടിച്ചേര്‍ത്തു.

ഉപരോധം നാദിര്‍ഷാ കടായിക്കല്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് താനാളൂര്‍, ബഷീര്‍, റഫീഖ് മീനടത്തൂര്‍, സുലൈമാന്‍ പകര തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!