Section

malabari-logo-mobile

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പാര്‍പ്പിടത്തിനും കൃഷിക്കും മുന്‍ഗണന

HIGHLIGHTS : Priority for Housing and Agriculture in Tirurangadi Block Panchayat Budget

തിരൂരങ്ങാടി: 2023-24 വര്‍ഷത്തെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പാര്‍പ്പിടത്തിനും കൃഷിക്കും മുന്‍ഗണന. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അവതരിപ്പിച്ച ബജറ്റില്‍ 9.74 കോടി രൂപ വരവും 8.86 കോടി രൂപ ചെലവും 88 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

ഭവന നിര്‍മ്മാണത്തിന് 1.22 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കാര്‍ഷിക മേഖലക്ക് 1.97 കോടി രൂപയും ആരോഗ്യ മേഖലക്ക് 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

sameeksha-malabarinews

ഭിന്നശേഷിക്കാര്‍ക്കായി 65 ലക്ഷം, എസ്.സി വിഭാഗത്തിന് 66 ലക്ഷം, വനിതാ വികസനം 46 ല്ക്ഷം, മാലിന്യ സംസ്‌കരണത്തിന് 47 ലക്ഷം എന്നിവയും ബജറ്റിലുണ്ട്. ചടങ്ങില്‍ കെ.ടി സാജിത അധ്യക്ഷയായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!