മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു

മലപ്പുറം വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. ഗ്രന്ഥാശാല സംഘം സജീവ പ്രവര്‍ത്തകയും ഡിവൈഎഫ്‌ഐ കുന്ദംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ അനുഷ(23)ആണ് മരിച്ചത്. തൃശ്ശൂര്‍ അകതിയൂര്‍ സ്വദേശി തറമ്മല്‍ വീട്ടില്‍ രവിയുടെ മകളാണ് അനുഷ.

മലപ്പുറം എംസിടി കോളേജിലെ നിയമബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. അഞ്ചു ദിവസം മുമ്പാണ് കോളേജിനടുത്ത് വെച്ച് വാഹനാപകടമുണ്ടായത്. അനുഷ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മാതാവ് ഷൈലജ, സഹോദരന്‍ അക്ഷയ് ജിത്ത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top