Section

malabari-logo-mobile

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം; ആശങ്കാജനകം; രാജ്യങ്ങള്‍ അതിര്‍ത്തികളടക്കുന്നു

HIGHLIGHTS : Omicron variant of covid; Worrying; Countries cross borders

ജനീവ; ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇതോടെ ഉയര്‍ന്ന ഭീതിയില് അതിര്‍ത്തികളടച്ച് ലോക രാജ്യങ്ങള്‍.

ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാവെ,എസ്വറ്റിനി, ലെസൂത്തു തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും, യുഎസ്, ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

sameeksha-malabarinews

അടിയന്തിര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോകരോഗ്യ സംഘടന യോഗം ചേര്‍ന്നു. പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ 24 ശതമാനം പേര്‍ക്ക് മാത്രമെ വാക്‌സിന്‍ ലഭിച്ചിട്ടൊള്ളു.

ബെല്‍ഡിയം, ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രായില്‍ എന്നിവടങ്ങളിലും ഏറ്റവും പുതുതായി ഈ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണിന്റെ സാനിധ്യം കണ്ടെത്തിയിട്ടില്ല. എന്നാല്‍ വിദേശത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ പരിശോധനയും സ്‌ക്രീനിങ്ങും ഏര്‍പ്പെടുത്താന്‍ സാധ്യയുണ്ട്. ഇതു സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!