എടപ്പാളില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവിന് ക്രൂര മര്‍ദ്ധനം: മൂന്ന് പേര്‍ പിടിയില്‍

ചങ്ങരംകുളം; എടപ്പാളില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് തടായന്‍ ശ്രമച്ചതിന് യുവാവിന് ക്രൂരമര്‍ദ്ധനമേറ്റു. സംഭവത്തില്‍ മുന്നുപേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി അര്‍ഷാദ് (20), കുമരനല്ലൂര്‍ സ്വദേശി വിഷ്ണു (19), എടപ്പാള്‍ സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനി എടപ്പാളില്‍ ബസ് കാത്തുനില്‍ക്കവെയാണ് കേസിനാസ്പദമായ സംഭവം. അര്‍ഷദ് പെണ്‍കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി അടുത്തുള്ള കടയിലെ യുവാവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് യുവാവ് അര്‍ഷാദിനെ ചോദ്യം ചെയ്തു. ഇതോടെ ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കടയിലെ യുവാവിനെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ അര്‍ഷാദിനെ പിടികൂടി പോലീസിന് കൈമാറി. മറ്റു മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top