Section

malabari-logo-mobile

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം ഒന്നാമത് ; ഈ നേട്ടം അഭിമാനകരം: മുഖ്യമന്ത്രി

HIGHLIGHTS : 0.71% poverty; Kerala leads in poverty alleviation; The Chief Minister is proud of this achievement

നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി നാഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്. മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം
ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറപാകി എന്നത് അഭിമാനകരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

അതീവ ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാട്ടിൽ നിന്നും ദാരിദ്രം തുടച്ചു നീക്കാൻ സാധിക്കും. മഹത്തായ ലക്ഷ്യ സാക്ഷാത്കാരത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണം അഭിമാനപൂർവ്വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി കുറിച്ചു.

sameeksha-malabarinews

ആരോഗ്യം വിദ്യാഭ്യാസം ജീവിതനിലവാരം എന്നിവയാണ് പഠനത്തിലെ പ്രധാന മാനകങ്ങൾ. പോഷകാഹാര ലഭ്യത ശുചിത്വ സൗകര്യങ്ങൾ കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് വൈദ്യുതി പാർപ്പിടം തുടങ്ങി നിരവധി സൂചനകൾ അടിസ്ഥാനമാക്കിയാണ് നീതിആയോഗ് പട്ടിക തയ്യാറാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!