Section

malabari-logo-mobile

വംശീയതയെ നേരിടാനുള്ള പ്രവർത്തന പദ്ധതിയുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്

HIGHLIGHTS : England and Wales Cricket Board with action plan to combat racism

കായികരംഗത്തെ വംശീയതയും വിവേചനവും നേരിടാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് 12 ഇന പ്രവർത്തന പദ്ധതികൾ തയ്യാറാക്കി.

മുൻ യോർക്ക് ഷെയർ സ്പിന്നർ അസീം റഫീഖ് ഉൾപ്പെടെയുള്ള നിരവധി കളിക്കാർ തങ്ങളുടെ ക്ലബ്ബുകളിൽ വംശീയതയുടെ ഇരകളാണെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. എംസിസി പി സി എ എന്നിവർക്കൊപ്പം ചേർന്നാണ് ക്രിക്കറ്റ് ബോർഡ് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തത്.

sameeksha-malabarinews

ഡ്രസ്സിംഗ്‌ റൂമിലെ സംസ്കാരം മാറേണ്ടത് ഉണ്ടെന്നാണ് കർമപരിപാടികൾ പ്രധാന നിർദേശം. വംശീയതയും ആയി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്വേഷിക്കാനും തുറന്നുപറയാൻ താരങ്ങളെ അമ്പയർമാരയും മറ്റ് സ്റ്റാഫുകളുയുമൊക്കെ പ്രേരിപ്പിക്കും. അതിനുവേണ്ട പരിശീലനവും ബോധവൽക്കരണവും നൽകും ദക്ഷിണേഷ്യന്‍ താരങ്ങളെയും കറുത്ത വംശജരയും പ്രൊഫഷണൽ ടീമുകളിൽ ഉൾപ്പെടുത്താൻ ക്രിയാത്മക നിലപാട് സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!