വിവാഹത്തിനിടെ രണ്ട് കോടി രൂപയുടെ ആഭരണങ്ങളും പണവും മോഷണം പോയി

ജയ്പൂര്‍:  രാജസ്ഥാനിലെ ജയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വിവാഹത്തിനിടെ രണ്ട് കോടി രൂപ വില വരുന്ന ആഭരണങ്ങളും പണവും മോഷണം പോയെന്ന് പരാതി.

മുംബൈയിലെ വ്യവസായി രാഹുല്‍ ഭാട്ടിയയുടെ മകളുടെ വിവാഹം സംഘടിപ്പിച്ചത്. ജയ്പൂരിലെ ഹോട്ടല്‍ ക്ലാര്‍ക് അമേറില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. ഡയമണ്ട് ആഭരണങ്ങളും 90,000 രൂപയുമാണ് കളവ് പോയത്.

ഹോട്ടല്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് പണം മോഷണം നടന്നതെന്നും രാഹുല്‍ ഭാട്ടിയയുടെ പരാതിയില്‍ പറയുന്നു.

ഹോട്ടലിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഹോട്ടല്‍ മാനേജ്‌മെന്റ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Share news
error: Content is protected !!
Scroll to Top