
കോവിഡിന് പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . ഈ പശ്ചാതലത്തില്‍ കേരളത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ ശക്തമാക്കി. നിലവില്‍ പുതിയ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമല്ലെന്നു മന്ത്രി പറഞ്ഞു.
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും കേന്ദ്ര നിര്‍ദേശം അനുസരിച്ച് നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പും സംസ്ഥാനത്ത് എത്തിയിതിന ശേഷവും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്.
നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകളും വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. എല്ലാവരും മാസ്‌ക് സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു




