ഖത്തര്‍ ഫിഫ അറബ് കപ്പ് 2021; ടീമുകള്‍ എത്തിത്തുടങ്ങി

ദോഹ : ഫിഫ അറബ് കപ്പ് 2021 ല്‍ മാറ്റുരക്കുന്നതിനായി ടീമുകള്‍ ഖത്തറില്‍ എത്തി തുടങ്ങി.

16 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അറബ് ടീം ഒമാന്‍ വെള്ളിയാഴ്ച രാവിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. . ഇറാഖ് യുഎഇ സിറിയ എന്നീ ടീമുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ ദോഹയിലെത്തി. ടുനീഷ്യ മൊറോക്കോ ബഹ്‌റൈന്‍ എന്നീ ടീമുകള്‍ വൈകുന്നേരങ്ങളില്‍ എത്തിച്ചേര്‍ന്നു.
അള്‍ജീരിയ, മൗറിറ്റാനിയ , ജോര്‍ദാന്‍ ലെബനണ്‍ ഈജിപ്ത് എന്നീ ടീമുകള്‍ ഇന്ന് എത്തിച്ചേരും. സൗദി സുഡാനി ടീമുകള്‍ ഞായറാഴ്ചയും എത്തിച്ചേരും. പലസ്തീന്‍ ടീം നവംമ്പര്‍ 17 ന് ദോഹയില്‍ എത്തിച്ചേര്‍ന്നിരുന്നു.

നവംബര്‍ 30ന് ആരംഭിച്ച ഡിസംബര്‍ 18 വരെ തുടരും. ടൂര്‍ണമെന്റ് ഉദ്ഘാടനച്ചടങ്ങ് നവംബര്‍ 30ന് അല്‍ ബൈത് സ്റ്റേഡിയത്തില്‍ നടക്കും.

 

Share news
error: Content is protected !!
Scroll to Top