Section

malabari-logo-mobile

ഹലാല്‍ വിവാദം;വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു;മുഖ്യമന്ത്രി

HIGHLIGHTS : Halal controversy; Sangh Parivar seeks to create communal divisions; CM

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദത്തിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നത് വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാനാണെന്നും എന്നാല്‍ ഹലാല്‍ ഭക്ഷണ വിവാദം പൊള്ളത്തരമാണെന്ന് ഇപ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളും സംഘപരിവാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീവ്ര ഹിന്ദുത്വം നയമായി സ്വീകരിച്ച കേന്ദ്ര സര്‍ക്കാര്‍ പല രൂപത്തിലും വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനും മുസ്ലിംങ്ങളെ രാജ്യത്തു നിന്നും അന്യമാക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കു്‌നു.ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണം. ഇതിന് ഇടതുപക്ഷത്തിന് കഴിയണമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്‌സിനും ബിജെപിക്കും ഒരേ നയമാണെന്നും വര്‍ഗീയത താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിന് അനുസരിച്ച് ഭരണം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!