രാജീവ് ഗാന്ധി അവാര്‍ഡ് ആര്യാടന്‍ മുഹമ്മദിന്; ഡിസംബര്‍ 5ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നല്‍കും.

രാജീവ് ഗാന്ധി സെന്റര്‍ 2020ല്‍ പ്രഖ്യാപിച്ച രാജീവ് ഗാന്ധി അവാര്‍ഡ് ആര്യാടന്‍ മുഹമ്മദിന്. രാജീവ് ഗാന്ധി അവാര്‍ഡ് (25,000 രൂപയും ഉപഹാരവും) 5-12-2021ന് മലപ്പുറം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആര്യാടന്‍ മുഹമ്മദിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വൈകിയിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് ടി.കെ ഹംസ മുഖ്യാതിഥിയായി പങ്കെടുക്കും. എ.പി അനില്‍ കുമാര്‍ എംഎല്‍എ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തും.
പി.ഉബൈദുള്ള എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിക്കും.

2008 പ്രവര്‍ത്തനം തുടങ്ങിയ രാജീവ് ഗാന്ധി സെന്റര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍, പഠനോപകരണ വിതരണം, സൗജന്യ തൊഴില്‍ പരിശീലന പരിപാടികള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രമുഖരെ കണ്ടെത്തി ആദരിക്കുകയും രാജീവ് ഗാന്ധി അവാര്‍ഡുകള്‍ നല്‍കി ഇതിനകം ഒട്ടേറെ പേര്‍ക്ക് പ്രത്യേകം ആദരവ് നല്‍കിയിട്ടുമുണ്ട്.

കോവിഡിനെ തുടര്‍ന്നാണ് 2020-ലെ പരിപാടി നടത്താന്‍ കഴിയാതെ പോയതെന്നും ജന സെക്രട്ടറി പി.സി വേലായുധന്‍ കുട്ടി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top