
കോഴിക്കോട് : വടകര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.
റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനം ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് സന്ദര്‍ശനം നടത്തിയത്.
പരിസരം വൃത്തിഹീനം മാത്രമല്ല മദ്യക്കുപ്പികളും കാണാനിടയായി എന്ന സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു




