പൊന്നാനിയില്‍ നിര്‍മ്മാണത്തിനിടെ കെട്ടിടം തകര്‍ന്നു

പൊന്നാനി: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. കൊല്ലന്‍പടി സെന്ററില്‍ ബസ്റ്റാന്റ് റൂട്ടിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന  കെട്ടിടമാണ് തകര്‍ന്നത്.

അപകടസമയത്ത് ഇരുപതോളം പേർ സ്ഥലത്തുണ്ടായിരുന്നു.അപകടത്തില്‍ ഒരു തൊഴിലാളിക്ക് നിസ്സാരമായി പരിക്കേറ്റിട്ടുണ്ട്.  അന്യസംസ്ഥാന തൊഴിലാളിക്കാണ് പരിക്കേറ്റത്.

 

 

 

 

പരിക്കേറ്റ ആളെ നാട്ടുകാര്‍ ചേര്‍ന്ന് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Share news
error: Content is protected !!
Scroll to Top