തിരൂരങ്ങാടിയില്‍ രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി.

തിരൂരങ്ങാടി : കക്കാട് കരുമ്പില്‍ ദേശീയ പാതയുടെ സമീപത്ത് വീട്ടില്‍ നിര്‍ത്തിയിട്ട ബജാജ് പള്‍സര്‍ ഇന്നലെ രാത്രി മോഷണം പോയി. കൂടെ ഉണ്ടായിരുന്ന മറ്റൊരു ബൈക്ക് ലോക്ക് പൊട്ടിച്ച് മോഷണം നടത്താന്‍ ശ്രമം നടത്തിയെങ്കിലും ഹാന്റ് ലോക്ക് പൊട്ടിക്കാന്‍ സാധിക്കാത്തതിനാല്‍ ഉപേക്ഷിച്ചുപോയി.

കരുമ്പില്‍ സ്വാദേശി ഉണ്ണിയാലുങ്ങല്‍ അബ്ദുല്‍ നാസറിന്റ മകന്‍ അന്‍ഫാദിന്റ KL 65 G 2663 എന്ന നമ്പറിലുള്ള ഇരുചക്ര വാഹനമാണ് മോഷണം പോയത്.

പരാതി നല്‍കിയതിനെ തുടര്‍ന്ന്
തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അനേഷണം ആരംഭിച്ചു.

 

Share news
error: Content is protected !!
Scroll to Top