HIGHLIGHTS : Kudumbashree selects community resource persons
അതി ദരിദ്ര കുടുംബങ്ങള്‍, അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കള്‍, വയോജനങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവരെ സമൂഹവുമായി കൂട്ടിച്ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഈ വിഭാഗങ്ങള്‍ക്കായി പ്രത്യേക ഉപജവീന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിനുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുക്കുന്നു.
മലപ്പുറം ജില്ലയില്‍ ആകെ 24 ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായ പരിധി: 18-35 (2023 ആഗസ്റ്റ് ഒന്നിന്), കുടുംബശ്രീ അംഗം/കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പാംഗം എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 10000രൂപ ഓണറേറിയവും 2000രൂപ യാത്ര ബത്തയും ലഭിക്കും.


താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, മലപ്പുറം എന്ന പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത 200 രൂപയുടെ ഡി.ഡി സഹിതം സെപ്തംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറം ഓഫീസില്‍ നേരിട്ടോ, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ മലപ്പുറം, 676505 എന്ന വിലാസത്തിലോ ലഭ്യമാക്കണം. അപേക്ഷാ ഫോറം കുടുംബശ്രീ വെബ്സൈറ്റില്‍ നിന്നോ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ നിന്നോ ലഭിക്കുന്നതാണ്. ഫോണ്‍: 9746401833, 9747170728.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു